Connect with us

National

കോണ്‍ഗ്രസിനെ അമ്പരപ്പിച്ച് പവാര്‍; പ്രധാന മന്ത്രിയാകാന്‍ രാഹുലിനെക്കാള്‍ യോഗ്യരായി മൂന്നു പേരുണ്ടെന്ന്

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും അമ്പരപ്പിച്ച പ്രസ്താവനയുമായി എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍. പ്രതിപക്ഷ സഖ്യം അധികാരത്തില്‍ വന്നാല്‍ പ്രധാന മന്ത്രിയാകാന്‍ രാഹുലിനെക്കാര്‍ യോഗ്യര്‍ വേറെയുണ്ടെന്ന് പവാര്‍ പറഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബി എസ് പി നേതാവ് മായാവതി എന്നിവരുടെ പേരാണ് അദ്ദേഹം മുന്നോട്ടു വച്ചത്. എന്നാല്‍, താന്‍ പ്രധാന മന്ത്രി പദവി മോഹിക്കുന്നില്ലെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പവാര്‍ വ്യക്തമാക്കി.

അതേസമയം, പ്രധാന മന്ത്രി ആരാകണമെന്ന കാര്യം തിരഞ്ഞെടുപ്പു ഫലത്തെ ആശ്രയിച്ചിരിക്കുമെന്നും അപ്പോള്‍ മാത്രമെ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് സാധ്യതയുള്ളൂവെന്നും എന്‍ സി പി നേതാവ് വ്യക്തമാക്കി.