Connect with us

National

അടിയന്തര കാര്യങ്ങള്‍ക്കല്ലാതെ ശ്രീലങ്കയിലേക്ക് പോകരുതെന്ന് വിദേശകാര്യ മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി: ഭീകരാക്രമണമുണ്ടായ ശ്രീലങ്കയിലേക്കുള്ള യാത്ര കഴിയുന്നതും ഒഴിവാക്കണമെന്ന് ഇന്ത്യന്‍ ജനതക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. അടിയന്തര കാര്യങ്ങളുണ്ടെങ്കില്‍ മാത്രമെ ശ്രീലങ്കയിലേക്ക് പോകാവൂ എന്ന് മന്ത്രാലയം വ്യക്തമാക്കി.

ഒരു തരത്തിലും യാത്ര ഒഴിവാക്കാനാകാത്തവര്‍ കൊളംബോയിലെ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണം. ഹംപന്‍ടോട്ട, ജാഫ്‌ന എന്നിവിടങ്ങളിലെ അസിസ്റ്റന്റ് ഹൈക്കമ്മീഷനുകളില്‍ നിന്നും സഹായം ലഭ്യമാകും.

ഈസ്റ്റര്‍ ദിനമായ കഴിഞ്ഞ ഞായറാഴ്ച ശ്രീലങ്കയിലെ മൂന്നു ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും മറ്റുമായി ഒമ്പത് ചാവേറുകള്‍ നടത്തിയ വന്‍ സ്‌ഫോടനങ്ങളില്‍ 359 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിരുന്നു.

Latest