Connect with us

Kerala

കള്ളവോട്ട്: ആരോപണം പച്ചക്കള്ളം, അന്വേഷണത്തെ ഭയമില്ല- എം വി ജയരാജന്‍

Published

|

Last Updated

തിരുവനന്തപുരം: കാസര്‍കോട് മണ്ഡലത്തില്‍ രണ്ട് പഞ്ചായത്തുകളിലെ ബൂത്തുകളില്‍ സി പി എമ്മുകാര്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണം പച്ചക്കള്ളമാണെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. അധികമായി ചെയ്തത് ഓപ്പണ്‍ വോട്ടുകളാണെന്നും അതുകൊണ്ടു തന്നെ ഒരന്വേഷണത്തെയും പാര്‍ട്ടി ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സഹായികളായി പോയവരെയാണ് കള്ളവോട്ടുകാരായി ചിത്രീകരിച്ചത്.

കാസര്‍കോട്ടെ എരമംകുറ്റൂര്‍, ചെറുതാഴം പഞ്ചായത്തുകളില്‍ സി പി എം വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഇതിനു തെളിവായുള്ള ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കാസര്‍കോട്, കണ്ണൂര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest