Connect with us

Kerala

കൈപ്പത്തിയില്‍ വോട്ട് ചെയ്‌തപ്പോള്‍ തെളിഞ്ഞത് താമര: യന്ത്രത്തകരാറാണ് പ്രശ്‌നമായതെന്ന് മീണ

Published

|

Last Updated

തിരുവനന്തപുരം: വിഴിഞ്ഞത്ത് കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ വിവിപാറ്റ് മെഷീനില്‍ താമര തെളിഞ്ഞതിന് കാരണം യന്ത്രത്തകരാറായിരുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. യന്ത്രത്തിനു തകരാറു സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പുതിയ യന്ത്രം സ്ഥാപിച്ച് പോളിംഗ് പൂര്‍ത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

കോവളം നിയോജക മണ്ഡലത്തില്‍ ചൊവ്വര മാധവവിലാസം യു പി സ്‌കൂളിലെ 151 ാം നമ്പര്‍ ബൂത്തിലാണ് സംഭവമുണ്ടായത്. വിഴിഞ്ഞം ചപ്പാത്ത് സ്വദേശികളായ ദമ്പതിമാര്‍ ഇതുസംബന്ധിച്ച് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് യന്ത്രത്തകരാറ് ശ്രദ്ധയില്‍ പെട്ടത്. ഇതേ തുടര്‍ന്ന് പോളിംഗ് നിര്‍ത്തിവെച്ചു. മുക്കാല്‍ മണിക്കൂറിനു ശേഷം പുതിയ മെഷീനുകള്‍ സ്ഥാപിച്ച് പോളിംഗ് പുനരാരംഭിക്കുകയായിരുന്നു. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ കെ വാസുകിയുടെ നിര്‍ദേശ പ്രകാരമാണ് മെഷീനുകള്‍ മാറ്റി സ്ഥാപിച്ചത്.

Latest