Connect with us

Ongoing News

'നല്ല സഹോദരനാകാന്‍ എന്ത് വേണമെന്നറിയാമോ?', പ്രിയങ്കയെ ചേര്‍ത്തു പിടിച്ച് രാഹുല്‍ പറഞ്ഞതിങ്ങനെ

Published

|

Last Updated

 ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ തിരക്കുകളിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിമാനത്തിലും ഹെലികോപ്റ്ററിലുമായി ഇരുവരൊന്നിച്ചും യാത്ര നടത്താറുണ്ട്.

എന്നാല്‍ രണ്ടിടങ്ങളിലേക്കായി തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്നതിനിടെ കാണ്‍പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പകര്‍ത്തിയ ഒരു മൊബൈല്‍ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണമാണ് വീഡിയോയിലുള്ളത്.

വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് ചിരിച്ചു കൊണ്ട്, പ്രിയങ്കയെ ചേര്‍ത്ത് പിടിച്ച് രാഹുല്‍ പറയുന്നു. “”നല്ല സഹോദരനാവുക എന്നാലെന്താണര്‍ത്ഥം എന്നറിയാമോ?” ഞാന്‍ പറയാം. ഞാനിങ്ങനെ ദൂരേക്കുള്ള യാത്രയ്ക്ക് പോവുകയാണ്. അവിടേക്ക് പോകാന്‍ എനിക്ക് കിട്ടിയത്, ഇത്രക്കുള്ള ഒരു കുഞ്ഞു ഹെലികോപ്റ്റര്‍. എന്റെ അനിയത്തി ആകെ ഇത്തിരി ദൂരത്തേക്കാണ് യാത്ര പോകുന്നത്. അവള്‍ക്ക് ഇതാ വലിയ ഹെലികോപ്റ്റര്‍. പക്ഷേ, അതൊന്നും സാരമില്ല, എനിക്കവളെ ഒത്തിരി ഇഷ്ടമാണ്”. രാഹുല്‍ ഇത് പറയുമ്പോള്‍ പ്രിയങ്ക ചെറുപുഞ്ചിരിയോടെ തടയാന്‍ തുനിഞ്ഞെങ്കിലും സഹോദരനില്‍ നിന്ന് ഒരുമ്മ കൂടി വാങ്ങിയാണ് മടങ്ങുന്നത്.

രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് തത്സമയ വീഡിയോ ഇതിനകം നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

Latest