Connect with us

National

നാല് ക്രിക്കറ്റര്‍മാരെ അര്‍ജുന അവാര്‍ഡിന് ശിപാര്‍ശ ചെയ്ത് ബി സി സി ഐ

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ നാല് പ്രമുഖ താരങ്ങളെ അര്‍ജുന അവാര്‍ഡിന് ബി സി സി ഐ ശിപാര്‍ശ ചെയ്തു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, വനിതാ താരം പൂനം യാദവ് എന്നിവരെയാണ് ശിപാര്‍ശ ചെയ്തത്.
ഒന്നര വര്‍ഷത്തിലധികമായി സ്ഥിരതയുള്ള പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളാണ് ബുംറയും ഷമിയും. ഐ സി സി ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ ബുമ്ര ഒന്നാമതാണ്. ആസ്‌ത്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നതില്‍ ഇരുവരുടെയും പ്രകടനം നിര്‍ണായക പങ്കാണ് വഹിച്ചത്.

ക്രിക്കറ്റിന്റെ എല്ലാ തലങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ് രവീന്ദ്ര ജഡേജ. ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് എന്നിവയിലെല്ലാം സ്വതസിദ്ധമായ പ്രകടനത്തിലൂടെ മികച്ച സംഭാവനകളാണ് അദ്ദേഹം ടീമിനു നല്‍കുന്നത്. 151 ഏകദിനങ്ങളിലും 40 ടി ട്വന്റിയിലും 41 ടെസ്റ്റുകളിലും ജഡേജ ഇന്ത്യന്‍ ടീമിന്റെ ഭാഗമായി.

41 ഏകദിനത്തിലും 54 ടി ട്വന്റിയിലും ഇന്ത്യക്കു വേണ്ടി കളിച്ച പൂനം യാദവ് ഇതേവരെ മികവുറ്റ പ്രകടനമാണ് നടത്തിയിട്ടുള്ളത്.

Latest