Connect with us

National

രണ്ട് ഐ ഡി കാർഡ്; ബി ജെ പി സ്ഥാനാർഥി ഗൗതം ഗംഭീറിനെതിരെ ക്രിമിനൽ കേസ്

Published

|

Last Updated

ന്യൂഡൽഹി: ബി ജെ പി സ്ഥാനാർഥി ഗൗതം ഗംഭീറിന് രണ്ട് വോട്ടർ ഐഡി കാർഡുകളുണ്ടെന്ന ആരോപിച്ച് ആം ആദ്മി രംഗത്ത്. ഈസ്റ്റ് ഡൽഹിയിലെ ബി ജെ പി സ്ഥാനാർഥിയാണ് ഗൗതം ഗംഭീർ.

എ എ പി നേതാവ് അതിഷി മർലിനയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗംഭീറിനെതിരെ അതിഷി മർലിന കോടതിയിൽ ക്രിമിനൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു.

രണ്ട് മണ്ഡലങ്ങളിലായിട്ടാണ് ഗംഭീറിന് വോട്ടർ ഐഡികളുള്ളത്. കരോൾ ബാഗിലെയും രാജേന്ദർ നഗറിലെയും വിലാസങ്ങളിലാണ് ഐഡി കാർഡുകളുള്ളതെന്നും മർലിന വാർത്താസമ്മേളനത്തിൽ പറഞ്ഞു. താൻ കരോൾ ബാഗിലെ വോട്ടറാണെന്ന കാര്യം ഗംഭീർ നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ മറച്ചുവെക്കുകയായിരുന്നു. ഇത് ആറ് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും അവർ കൂട്ടിച്ചേർത്തു. ഗംഭീറിന്റെ രണ്ട് മണ്ഡലങ്ങളിലേയും വോട്ടർ ഐഡികളുടെ ചിത്രങ്ങൾ മർലിന ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളടക്കമുള്ള എ എ പി നേതാക്കളും ഗംഭീറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതികം വൈകാതെ അയോഗ്യനാക്കപ്പെടാനുള്ള സ്ഥാനാർഥിയാണ് ഗംഭീറെന്നും അങ്ങനെയുള്ള ഒരാൾക്ക് വോട്ട് നൽകി വോട്ട് പാഴക്കരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഗംഭീറിന്റെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് എ എ പി കോടതിയിൽ ഹരജി നൽകി.

Latest