Connect with us

Alappuzha

ഷെയർ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട നാല് പേർ പിടിയിൽ

Published

|

Last Updated

കായംകുളം: ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട് ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവന്ന നാല് പേരെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. വിവിധ പ്രദേശങ്ങളിലുള്ളവരാണ് അറസ്റ്റിലായത്. ഒരു യുവതി നൽകിയ പരാതിയെ തുടർന്ന് ഡി വൈ എസ് പി. ആർ ബിനുവിന്റെ നിർദേശാനുസരണമാണ് ഇവരെ തന്ത്രപൂർവ്വം അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. കഴിഞ്ഞ വർഷം മാർച്ച് മുതലാണ് കേസിന് ആസ്പദമായ സംഭവം ആരംഭിക്കുന്നത്. സംഘത്തിൽപ്പെട്ട ഒരാൾ ഷെയർ ചാറ്റുവഴി പരിചയപ്പെട്ടയാളെ ഒരു സ്ഥലത്തെത്തിക്കുകയും ഭാര്യയെ കാഴ്ച്ചവെക്കുകയും ചെയ്തു.

തുടർന്ന് ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട മറ്റൊരാളിന്റെ വീട്ടിൽ വച്ച് ഇരുവരും ഭാര്യമാരെ പരസ്പരം പങ്കുവെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. വീടുകളിലും ലോഡ്ജ് മുറികളിലും കാറുകളിൽ എത്തി വിജനമായ പറമ്പുകളിലുമായാണ് ഇവർ ബന്ധപ്പെടുക. തുടർന്ന് ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു. എന്നാൽ ഭാര്യ എതിർത്തതിനാൽ ശ്രമം പരാജയപ്പെടുകയാണുണ്ടായത്. തുടർന്ന് വീണ്ടും ഇയാൾ നിർബന്ധിച്ചപ്പോഴാണ് ഭാര്യ പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്. സംഘത്തിൽപ്പെട്ട മറ്റുള്ളവരെ പോലീസ് അന്വേഷിച്ചു വരുന്നു.