Connect with us

National

കോണ്‍ഗ്രസിനെ പിന്തുണച്ച് മുകേഷ് അംബാനി; മകന്‍ ബിജെപി റാലിയില്‍

Published

|

Last Updated

മുംബൈ: ദക്ഷിണ മുംബൈയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിലിന്ദ് ദേവ്‌റെയെ പിന്തുണച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി രംഗത്ത് വന്നതിന് പിറകെ മകന്‍ ആനന്ദ് അംബാനി പ്രധാനമന്ത്രി നരേന്ദ്ര മോദി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ . റഫാല്‍ വിവാദത്തിന്റെ പേരില്‍ അനില്‍ അംബാനിയെ കോണ്‍ഗ്രസും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രൂക്ഷമായി വിമര്‍ശിക്കുന്നതിനിടെ സഹോദരന്‍ മുകേഷ് അംബാനി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണച്ചത് രാഷ്ട്രീയ കേന്ദ്രങ്ങള്‍ കൗതുകത്തോടെയാണ് വീക്ഷിച്ചത്. മോദിയെ കേള്‍ക്കാനും രാജ്യത്തെ പിന്തുണക്കാനുമാണ് താന്‍ എത്തിയതെന്ന് ബാദ്ര കുര്‍ള കോംപ്ലക്‌സിലെ പ്രധാനമന്ത്രിയുടെ സമ്മേളനവേദിയില്‍വെച്ച് ആനന്ദ് അംബാനി മാധ്യമങ്ങളോട് പറഞ്ഞു.

മിലിന്ദ് ദേവ്‌റയെ പിന്തുണച്ചുള്ള അംബാനിയുടെ വരവ് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. മുകേഷ് അംബാനിയുടെ കോണ്‍ഗ്രസ് പിന്തുണ ബിജെപി ഇനി അധികാരത്തിലെത്തില്ലെന്നതിന്റെ സൂചനയാണെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2014ലും മുകേഷ് അംബാനി കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നുവെന്ന് പറഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഇതിനെ പ്രതിരോധിച്ചിരുന്നു.

Latest