Connect with us

National

എയര്‍ ഇന്ത്യയുടെ സെര്‍വര്‍ തകരാര്‍ പരിഹരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ സെര്‍വര്‍ തകരാര്‍ പരിഹരിച്ചു. വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. എന്നാല്‍ വൈകിയ സര്‍വീസുകള്‍ ഏത് രീതിയില്‍ പുനക്രമീകരിക്കുമെന്ന് വ്യക്തമല്ല.

ഇന്ന് രാവിലെ 8.30ഓടെയാണ് തകരാര്‍ പരിഹരിക്കാനായത്. ശനിയാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് എയര്‍ ഇന്ത്യയുടെ സീത സെര്‍വര്‍ തകരാറിലായത്. തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ നിരവധി അഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ താറുമാറായി.

Latest