Connect with us

National

ഭീകരാക്രമണ സന്ദേശം വ്യാജം; മുന്‍ സൈനികന്‍ അറസ്റ്റില്‍

Published

|

Last Updated

ബെംഗളുരു: കേരളമടക്കം എട്ട് സംസ്ഥാനങ്ങളില്‍ ഭീകാരാക്രമണ ഭീഷണി സന്ദേശം വ്യാജമെന്ന് സ്ഥിരീകരിച്ചു. വ്യാജ സന്ദേശമയച്ച ബെംഗളുരു റൂറല്‍ ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തിയെ ബെംഗളുരു പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് അഞ്ചരക്കാണ് സിറ്റി പോലീസിനെ വിളിച്ച് കേരളമടക്കം എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് സന്ദേശം നല്‍കിയത്.

തുടര്‍ന്ന് പോലീസ് ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. സൈന്യത്തില്‍നിന്നും വിരമിച്ച ഇയാള്‍ ഇപ്പോള്‍ ലോറി ഡ്രൈവറായി ജോലി ചെയ്തുവരികയാണ്.ട്രെയിനുകള്‍ കേന്ദ്രീകരിച്ചായിരിക്കും ആക്രമണമെന്നും തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് 19 ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു ഭീകരാക്രമണ സാധ്യതയുണ്ടെന്ന ആശങ്കയില്‍ വിളിച്ചറിയിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. ഭീഷണി സന്ദേശം കിട്ടിയെന്നും ജാഗ്രത പാലിക്കണമെന്നും ബെംഗളുരു പോലീസ് ഇന്നലെ കേരളത്തെ അറിയിച്ചിരുന്നു.

Latest