Connect with us

National

സെര്‍വര്‍ പണിമുടക്കി; രാജ്യവ്യാപകമായി എയര്‍ ഇന്ത്യ സര്‍വീസുകള്‍ തടസ്സപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ സര്‍വീസുകള്‍ രാജ്യവ്യാപകമായി തടസ്സപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നര മുതലാണ് എയര്‍ ഇന്ത്യയുടെ സീത (SITA) സെര്‍വര്‍ പ്രവര്‍ത്തനരഹിതമായത്. ഇതോടെ പല വിമാനങ്ങളും വൈകി. ആഭ്യന്തര സര്‍വീസുകളെയും രാജ്യാന്തര സര്‍വീസുകളെയും പ്രശ്‌നം ബാധിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ വിദഗ്ധര്‍ ശ്രമിക്കുന്നുണ്ട്. സര്‍വീസുകള്‍ എപ്പോള്‍ പുനരാരംഭിക്കാതനാകുമെന്ന് വ്യക്തമല്ല. ഇതുമൂലം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.

---- facebook comment plugin here -----

Latest