Connect with us

Kerala

കേരളമടക്കം എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം

Published

|

Last Updated

ബെംഗളൂരു: കേരളമടക്കം എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്ന് കർണാടക പോലീസിന് ഭീഷണി സന്ദേശം. വെള്ളിയാഴ്ച വൈകീട്ട് ബെംഗളൂരു സിറ്റി പോലീസിനാണ് സന്ദേശം ലഭിച്ചത്. തുടർന്ന് കേരളത്തിലടക്കം സുരക്ഷ ശക്തമാക്കി.

കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ‌ം നടത്തുമെന്നാണ് ഭീഷണി. ഈ സംസ്ഥാനങ്ങളിലെ പ്രധാനനഗരങ്ങളില്‍ ട്രെയിനുകളില്‍ ഭീകരാക്രമണം ഉണ്ടാകുമെന്നും ഇതിനായി 19 ഭീകരവാദികള്‍ തമിഴ്നാട്ടിലെ രാമനാഥപുരത്ത് എത്തിയിട്ടുണ്ടെന്നുമാണ് സന്ദേശത്തിൽ പറയുന്നത്.

സ്വാമി സുന്ദർമൂർത്തി എന്നാണ് വിളിച്ചയാൾ പേരുപറഞ്ഞത്. തമിഴും ഹിന്ദിയും കലർന്ന ഭാഷയിലായിരുന്നുു സംസാരം. ലോറി ഡ്രെെവറാണെന്നും പരിചയപ്പെടുത്തിയിരുന്നു. ഭീഷണി സന്ദേശത്തിന്റെ പശ്ചാലത്തലത്തില്‍ കര്‍ണാടക പോലീസ് മേധാവി മറ്റുസംസ്ഥാനങ്ങളിലെ പോലീസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest