Connect with us

Kerala

എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന് ആരും മനപ്പാസയം ഉണ്ണേണ്ട: പി വി അന്‍വര്‍

Published

|

Last Updated

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ താന്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന് ആരും മനപ്പായസം ഉണ്ണേണ്ടെന്ന് പിവി അന്‍വര്‍ എംഎല്‍എ. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് പിവി അന്‍വര്‍ ഇക്കാര്യം പറഞ്ഞത.് പൊന്നാനിയില്‍ താന്‍ ജയിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് അന്‍വര്‍ പറഞ്ഞു.

അഥവാ തോറ്റാല്‍ നിലമ്പൂരില്‍ രാജിവെക്കുമോയെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. നിലമ്പൂരിലെ ജനങ്ങളോട് തനിക്ക് കടപ്പാടുണ്ട്. പൊന്നാനിയില്‍ ജയിക്കുമെന്നും അപ്പോള്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്നുമാണ് താന്‍ പറഞ്ഞതെന്നും അന്‍വര്‍ വിശദീകരിച്ചു.

---- facebook comment plugin here -----

Latest