Connect with us

International

മുസ്ലിംകളെ തീവ്രവാദികളായി കാണരുത്: ശ്രീലങ്കന്‍ പ്രസിഡന്റ്

Published

|

Last Updated

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ പ്രാദേശിക മുസ്്‌ലിം തീവ്രവാദി സംഘം നടത്തിയ സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തെ തീവ്രവാദികളായി കാണരുതെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. ഇസില്‍ തീവ്രവാദികളെ സമ്പൂര്‍ണമായി ഇല്ലാതാക്കാന്‍ ശ്രീലങ്കക്ക് ശേഷിയുണ്ടെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പ്രസിഡന്റ് പറഞ്ഞു.

250ഓളെ പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരകളുടെ ഉത്തരവാദിത്വം ഇസില്‍ ഏറ്റെടുത്തിരുന്നു. ആക്രമണം തടയുന്നതില്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച പറ്റിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പ്രതിരോധ സെക്രട്ടറി രാജി സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ പകരം നിയമനം ഉണ്ടാകുംവരെ അദ്ദേഹം പദവിയില്‍ തുടരും .അതേ സമയം ശ്രീലങ്കന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പൂജിത് ജയസുന്ദര രാജിവെച്ചതായും പ്രസിഡന്റ് പറഞ്ഞു.