Connect with us

International

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര: വ്യാജ പ്രചാരണം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ

Published

|

Last Updated

കൊളംബോ: നിരവധി പേരുടെ ജീവനെടുത്ത സ്‌ഫോടന പരമ്പര സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍. തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

സ്‌ഫോടന പരമ്പരകള്‍ക്ക് പിറകെയുണ്ടായ വ്യാജ പ്രചാരണങ്ങളെത്തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. വ്യാജ പ്രാചരങ്ങളേയും വാര്‍ത്തകളേയും തുടര്‍ന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കാന്‍ പോലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Latest