Connect with us

Kerala

സമ്മര്‍ദം ഫലം കണ്ടു; കൊച്ചുവേളി-ബെംഗളുരു സ്‌പെഷല്‍ ട്രെയിന്‍ ഞായറാഴ്ച മുതല്‍

Published

|

Last Updated

കൊച്ചി: കേരളത്തില്‍നിന്നുള്ള സമ്മര്‍ദം ശക്തമായതോടെ ഞായറാഴ്ചകളില്‍ തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലെ കൃഷ്ണരാജപുരത്തേക്കു സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. അവധിക്കാലത്ത് യാത്രക്കാരുടേ ദുരിതം ചര്‍ച്ചയായതോടെയാണ് ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നത്. ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് വ്യാഴാഴ്ച് ഗതാഗത സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ റെയില്‍വെ ബോര്‍ഡ് ചെയര്‍മാനുമായി ചര്‍ച്ച നടത്തിയിരുന്നു. താല്‍ക്കാലിക ട്രെയിന്‍ സര്‍വീസ് ഉടന്‍ തുടങ്ങുമെന്ന് ചര്‍ച്ചയില്‍ ചെയര്‍മാന്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

കൊച്ചുവേളിയില്‍നിന്നു ഞായറാഴ്ച വൈകിട്ടു അഞ്ചിന് പുറപ്പെടുന്ന സുവിധ ട്രെയിന്‍ (82644) പിറ്റേ ദിവസം രാവിലെ 8.40ന് കൃഷ്ണരാജപുരത്ത് എത്തും. സ്റ്റോപ്പുകള്‍: കൊല്ലം 5.52, കായംകുളം 6.38, കോട്ടയം 8.07, എറണാകുളം 9.20, തൃശൂര്‍ 10.42, പാലക്കാട് 12.05, കോയമ്പത്തൂര്‍ 1.20, ഈറോഡ് 3.10, ബംഗാരപേട്ട് 7.38, വൈറ്റ്ഫീല്‍ഡ് 8.29.മടക്ക ട്രെയിന്‍ തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 6ന് കൊച്ചുവേളിയിലെത്തും. 8 സ്ലീപ്പര്‍, 2 തേഡ് എസി, 2 ജനറല്‍ എന്നിങ്ങനെയാണു ട്രെയിനിലുണ്ടാകുക. 28 മുതല്‍ ജൂണ്‍ 30 വരെയാണു സ്‌പെഷല്‍ സര്‍വീസ്.