Connect with us

Gulf

അപകട മരണം; ഡ്രൈവര്‍ അറസ്റ്റില്‍

Published

|

Last Updated

ഷാര്‍ജ: വാഹനം പാഞ്ഞുകയറി ഒരാള്‍ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദിയായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടം നടന്നത്. ആഫ്രിക്കന്‍ വംശജനായ ആളെയാണ് വാഹനമിടിച്ചത്. അപകടം നടന്നയുടന്‍ ഡ്രൈവര്‍ വാഹനവുമായി കടന്നുകളയുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ ഷാര്‍ജ പോലീസ് പട്രോളിംഗ് സംഘം അപകടത്തില്‍ പെട്ടയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടം വരുത്തിവെച്ച വാഹനം തിരിച്ചറിഞ്ഞ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. വാഹന ഉപയോക്താക്കള്‍ റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കണമെന്ന് പോലീസ് അധികൃതര്‍ അഭ്യര്‍ഥിച്ചു.

Latest