Connect with us

Gulf

ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ലൈബ്രറി അസോസിയേഷന്‍ സമ്മേളനം ആരംഭിച്ചു

Published

|

Last Updated

ഷാര്‍ജ: അറബ് ലോകത്ത് വൈജ്ഞാനിക വിപ്ലവത്തിന്റെ ഗതിവേഗത്തിന് കൂടുതല്‍ കരുത്ത് പകരുന്നതിനായി ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ലൈബ്രറി അസോസിയേഷന്‍ സമ്മേളനം ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവലില്‍ ആരംഭിച്ചു. യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം കുരുന്നുകളുടെ വായനോത്സവ വേദിയില്‍ പരിപാടികള്‍ ആരംഭിച്ചത്. ഷാര്‍ജ എമിറേറ്റിനെ വേള്‍ഡ് ബുക് ക്യാപിറ്റല്‍ ആയി പ്രഖ്യാപിച്ചതിന്റെ അനുബന്ധമായാണ് കോണ്‍ഫറന്‍സ് പരിപാടികള്‍.

ലൈബ്രറികളുടെ നവീകരണവും ആധുനിക സാങ്കേതിക വിദ്യകള്‍ കൂടുതലായി ലഭ്യമാക്കി അവയുടെ പ്രവര്‍ത്തനം പൊതുജന സൗഹൃദപരമാക്കുന്നതിനുള്ള ആശയങ്ങളും പദ്ധതികളും കോണ്‍ഫറന്‍സുകളില്‍ ചര്‍ച്ചചെയ്യും. ഇന്ന് സമാപിക്കുന്ന കോണ്‍ഫറന്‍സ് ഉന്നത സാങ്കേതികവിദ്യകളുടെ സ്വാധീനവും നവ വൈജ്ഞാനിക മേഖലയും എന്ന പ്രമേയത്തിലായിരിക്കും. അറബ് സംരംഭകരിലും വ്യാപാര അന്തരീക്ഷത്തിലും ലൈബ്രറികള്‍ക്കുള്ള പങ്കിനെ കുറിച്ചാണ് പരിപാടികള്‍.
ലൈബ്രേറിയന്‍സ്, ഉന്നത സാങ്കേതിക വിദഗ്ധര്‍, അറബ് ലോകത്ത് നിന്നുള്ള ഉന്നത സാങ്കേതിക വിദ്യാ സമന്വയത്തിലൂടെ ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവ ലൈബ്രറികളിലൂടെ പുതുതലമുറകളില്‍ വിജ്ഞാന വിപ്ലവം എളുപ്പമാക്കുന്നതിനുള്ള പ്രവണതകളെ സംവാദ വിധേയമാക്കുന്നുണ്ട്. ഷാര്‍ജ ബുക് അതോറിറ്റി (എസ് ബി എ)യാണ് സംഘാടകര്‍. ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവല്‍ വേദിയില്‍ പരിപാടികള്‍ അരങ്ങേറും.
അറബ് ലോകത്തെ ലൈബ്രറികളുടെ നവീകരണങ്ങള്‍ ലക്ഷ്യമിട്ടാണ് കോണ്‍ഫറന്‍സിലെ പ്രമേയ ചര്‍ച്ചകള്‍. നവീന സാങ്കേതിക വിദ്യയിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനും അതിന്റെ ഗുണഫലങ്ങള്‍ സമൂഹത്തിന് ലഭ്യമാക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. അറബ് ലോകത്തെ ലൈബ്രറി പ്രവര്‍ത്തകര്‍ക്ക് ആഗോള തലത്തിലുള്ള പുതുപ്രവണതകളെ മനസ്സിലാക്കുന്നതിനും അവയുടെ പ്രായോഗികത എളുപ്പമാക്കുന്നതിനുമുള്ള ആശയങ്ങള്‍ കോണ്‍ഫറന്‍സ് ചര്‍ച്ചകളില്‍ വിഷയീഭവിക്കും. വിവിധ സമൂഹങ്ങള്‍ക്കിടയില്‍ വൈയക്തികമായ ഉന്നതപാതകള്‍ ഒരുക്കി സാധാരണക്കാരുടെ ജീവിതം കൂടുതല്‍ മികവുറ്റതാക്കണമെന്ന യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശങ്ങള്‍ക്കും ധിഷണാ പരമായ വീക്ഷണങ്ങള്‍ക്കും കൂടുതല്‍ കരുത്തുപകരുന്നതിനാണ് കോണ്‍ഫറസ് ഒരുക്കുന്നതെന്ന് എസ് ബി എ ചെയര്‍മാന്‍ അഹ്മദ് ബിന്‍ റകാദ് അല്‍ ആമിരി പറഞ്ഞു.

Latest