Connect with us

Gulf

'പുതിയ വര്‍ത്തമാനങ്ങളില്‍ പ്രവാസത്തിനും ആധിയുണ്ട്' ;ഐ സി എഫ് സീക്കോ യൂണിറ്റ് പ്രവാസി സഭ ശ്രദ്ധേയമായി

Published

|

Last Updated

ദമ്മാം:”പുതിയ വര്‍ത്തമാനങ്ങളില്‍ പ്രവാസത്തിനും ആധിയുണ്ട്” എന്ന ശീര്‍ഷകത്തില്‍ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ഐ.സി.എഫ് (ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ) ജി.സി.സി തലത്തില്‍ ആചരിക്കുന്ന സമായികത്തിന് സമാപനം കുറിച് നടന്ന ദമ്മാംസീക്കോ യുണിറ്റ് പ്രവാസിസഭ ശ്രദ്ധേയമായി.മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ രാജ്യത്ത് നിന്ന് ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അശുഭ സൂചനകളാണ്. ഇന്ത്യയുടെ പ്രത്യേകതയായ മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാന് ജാതി മത ഭേദമന്യേ എല്ലാ സമൂഹവും ഒന്നിക്കേണ്ടതുണ്ടെന്ന് സഭ അഭിപ്രായപ്പെട്ടു

.ഇരുപത്തൊന്നാം നൂറ്റാണ്ടിലും ആരോഗ്യമേഖലക്ക് വെല്ലുവിളിയായി തുടരുന്ന കാന്‍സര്‍ എന്ന മഹാമാരി യെ കുറിച് ആഴത്തില്‍ ചര്‍ച്ചകള്‍ നടന്നു.അല്‍ ഖസീമിലെ കാസ്സിം യൂനിവേഴ്‌സിറ്റിഓറല്‍ ഹെല്‍ത്ത് വിഭാഗം തലവന്‍ ഡോ .മഹ്മൂദ് മൂത്തേടം ക്ലാസെടുത്തു.കാന്‍സര്‍ കാരണമായുള്ള മരണങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രോഗത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ പഠനവും പ്രതിവിധികളെക്കുറിച്ചുള്ള ബോധ്യവും സമൂഹത്തിന് അനിവാര്യമാണ്.പ്രത്യേകിച്ച് പ്രവാസികള്‍, അവരുടെ ജീവിതഭക്ഷണ രീതിയില്‍ ഉള്ള ക്രമീകരണവും അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു .യൂണിറ്റ് പ്രസിഡന്റ് അബ്ദുസ്സലാം സഖാഫി പട്ടാമ്പിയുടെ അധ്യക്ഷതയില്‍ ഐ.സി.എഫ് സീക്കോ സെക്ടര്‍ പ്രസിഡന്റ് സിദ്ധീഖ് സഖാഫി ഉറുമി ഉത്ഘാടനം ചെയ്തു.സഭയുടെ ഭാഗമായി ഒരുക്കിയ കൊളാഷ് പ്രദര്‍ശനം സെക്ടര്‍ സെക്രട്ടറി ഹംസ ഏലാട് ഉത്ഘാടനം ചെയ്തു , കെ.പി മൊയ്തീന്‍ ഹാജി പതാക ഉയര്‍ത്തി. പ്രാസ്ഥാനിക പരിചയം എന്ന സെഷനില്‍ ഐ.സി.എഫ് ദമ്മാം സെന്‍ട്രല്‍ വെല്‍വെയര്‍ പ്രെസിഡെന്റ് അഹ്മദ് നിസാമിയും , ലത്തീഫ് പള്ളത്തടുക്ക പ്രമേയ പ്രബന്ധമവതരിപ്പിച്ചു

ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കിയ ഡോ മഹ്മൂദ് മുത്തേടത്തിന് സഅദിയ ദമ്മാം കമ്മിറ്റി പ്രസിഡന്റ് അബ്ബാസ് ഹാജി കുഞ്ചാര്‍ ,മുഹിമ്മാത്ത് ദമ്മാം കമ്മിറ്റി സെക്രട്ടറി ഹസൈനാര്‍ ഹാജി പജ്യോട്ട എന്നിവര്‍ ചേര്‍ന്ന് അനുമോദനം നല്‍കി.ആര്‍.എസ്.സി സീക്കോ യൂണിറ്റ് പ്രെസിഡന്റ്‌റ് അബ്ദുല്ല സഅദി,ജമാല്‍ കെ.സി.റോഡ് ആശംസ പ്രസംഗം നടത്തി.അബ്ദുല്‍ കാദിര്‍ സഅദി കൊറ്റുമ്പ സമ്മേളന ഗാനാലാപനം നടത്തി.മുഹമ്മദ് സഖാഫി കൊടഗ് സമാപന പ്രാര്‍ത്ഥന നടത്തി.അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ കുത്താര്‍ ,ഉമ്മറബ്ബ മാന്ഗ്ലൂര്‍ ,ഹാസിഫ് കാട്ടിപ്പല്ല ,ഷഫീഖ് കോട്ടക്കുന്ന്,അനീസ് ബാളിയൂര്‍ ,അബൂബക്കര്‍ സഅദി കൊടിയമ്മ ,ജബ്ബാര്‍ ലത്തീഫി ,ഹമീദ് ഉപ്പള ,റഹീസ് ആരിക്കാടി തുടങ്ങിയവര്‍ വിവിധ സഥാപന ,സംഘടനകളെ പ്രതിനിധീകരിഛ് സംബന്ധിച്ചു.യൂണിറ്റ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉളുവാര്‍ സ്വാഗതവും, യൂണിറ്റ് ദഅവാ സെക്രട്ടറി അബൂബക്കര്‍ കൊടഗ് നന്ദിയും പറഞ്ഞു.

Latest