Connect with us

Kozhikode

മർകസ് ഗാർഡൻ അന്താരാഷ്ട്ര ആധ്യാത്മിക സമ്മേളനം നാളെ സമാപിക്കും

Published

|

Last Updated

കോഴിക്കോട്: പൂനൂർ മർകസ് ഗാർഡൻ അന്താരാഷ്ട്ര ആധ്യാത്മിക സമ്മേളനം നാളെ സമാപിക്കും. സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിക്കുന്ന സമാപന സംഗമം സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം അധ്യക്ഷത വഹിക്കും. ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണവും ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആത്മീയ പ്രഭാഷണവും നിർവഹിക്കും.

ഗ്രാൻഡ് മുഫ്തിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന “ബൈഅത്തുസ്സുഹ്ബ” സമ്മേളനത്തിലെ മുഖ്യ ചടങ്ങാണ്. ശ്രീലങ്കയിൽ ഭീകരാക്രമണത്തിൽ വധിക്കപ്പെട്ടവർക്ക് വേണ്ടി നടക്കുന്ന പ്രത്യേക പ്രാർഥനക്ക് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി നേതൃത്വം നൽകും. സമസ്ത സക്രട്ടറി എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, സയ്യിദ് ത്വാഹാ തങ്ങൾ തളീക്കര, റാഷിദ് ബുഖാരി, അപ്പോളോ മൂസ ഹാജി, എം എൻ കുഞ്ഞഹമ്മദ് ഹാജി, അബ്ദുൽ കരീം ഹാജി വെങ്കിടങ്, എം എൻ സിദ്ദീഖ് ഹാജി, ഫ്‌ളോറ ഹസ്സൻ ഹാജി സംബന്ധിക്കും. അമേരിക്കയിൽ നടക്കുന്ന അന്താരാഷ്ട്ര റോബോട്ടിക് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നാഹിദ് അബൂബക്കർ, മുഹമ്മദ് യഹ്‌യ, എൻ ഐ ടി വാറങ്കലിൽ നിന്ന് പി എച്ച് ഡി നേടിയ മുഹമ്മദ് ഷാഫി നൂറാനി, മണിപ്പാൽ യൂനിവേഴ്‌സിറ്റിയുടെ അക്കാദമിക് ഇന്റേൺഷിപ്പ് ലഭിച്ച അൻവർ ഹനീഫ, അബ്ദുൽ ഫത്താഹ് എന്നിവരെ അനുമോദിക്കും. ഇന്ന് നടക്കുന്ന പ്രാർഥനാ സമ്മേളനത്തിന് സയ്യിദ് ഫസൽ കോയമ്മ കൂറാ തങ്ങൾ നേതൃത്വം നൽകും. കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. റഹ്മത്തുല്ല സഖാഫി എളമരം പ്രഭാഷണം നടത്തും. നാളെ വൈകീട്ട് അഞ്ചിന് സഹ്‌റത്തുൽ ഖുർആൻ കോൺവെക്കേഷൻ നടക്കും. 24ന് വൈകുന്നേരം ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിയുടെ സുഹ്ബ സ്പിരിച്വൽ റിട്രീറ്റോടെയായിരുന്നു നാല് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം ആരംഭിച്ചത്. കൽത്തറ അബ്ദുൽ ഖാദിർ മദനി, അബൂബക്കർ സഖാഫി വെണ്ണക്കോട്, സ്വാദിഖ് സഖാഫി പെരിന്താറ്റിരി സംബന്ധിച്ചു.

നഅ്ത് മെഹ്ഫിലിൽ അന്താരാഷ്ട്ര നഅ്ത് നശീദാ ട്രൂപ്പിലെ അസ്സയ്യിദ് അബ്ദുല്ലാ ബിൻ ഉമർ അൽ ഹബ്ഷീ മക്ക, മുഹമ്മദ് നാജീ ഹസ്സൻ, സയ്യിദ് അബ്ദു സ്വബൂർ ബാഹസ്സൻ സംബന്ധിച്ചു. തുടർന്ന് നടന്ന ആത്മീയ സമ്മേളനത്തിൽ ബായാർ തങ്ങൾ, ലുഖ്മാനുൽ ഹക്കീം സഖാഫി സംബന്ധിച്ചു.
സമ്മേളന ഭാഗമായി ശരീഅ കോൺഫറൻസ്, ഉസ്‌വതുൽ ഹദീഖ ഗ്രാന്റ് പാരൻസ് ഗാതറിംഗ്, മർച്ചന്റ് മീറ്റ്, യൂത്ത് സമ്മിറ്റ്, സീനിയർ സിറ്റിസൺസ് മീറ്റ്, ഗസ്റ്റ് ലാബർ മീറ്റ് സംഘടിപ്പിച്ചിരുന്നു. വാർത്താസമ്മേളനത്തിൽ നാസർ സഖാഫി പൂനൂർ, അബൂ സ്വാലിഹ് സഖാഫി, സി പി ഉബൈദ് സഖാഫി, വള്ളിയാട് മുഹമ്മദലി സഖാഫി, ആസഫ് നൂറാനി സംബന്ധിച്ചു.

Latest