Connect with us

Kozhikode

രാജ്യത്തെ ഏറ്റവും വലിയ സാംസ്‌കാരിക കേന്ദ്രം 2020 മാർച്ചിൽ ആരംഭിക്കും

Published

|

Last Updated

മർകസ് നോളജ് സിറ്റിയുടെ ഭാഗമായി ടാലൻ മാർക്ക് നിർമിക്കുന്ന
സാംസ്കാരിക കേന്ദ്രം ഉദ്ഘാടനം അബൂദബിയിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിക്കുന്നു

കോഴിക്കോട്: കോഴിക്കോട്ട് ഒരുങ്ങുന്ന രാജ്യത്തെ ഏറ്റവും വലിയ സാംസ്‌കാരിക കേന്ദ്രം 2020 മാർച്ചിൽ രാജ്യത്തിന് സമർപ്പിക്കും.

ഇന്ത്യയുടെ മുൻനിര റിയൽ എസ്റ്റേറ്റ് നിർമാതാക്കളായ ടാലൻമാർക്കിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം അബൂദബിയിൽ നടന്ന ചടങ്ങിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഇന്ത്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക കേന്ദ്രമായി മാറുന്ന അഭിമാനകരമായ പദ്ധതിയാണിത്. അതിവേഗം പൂർത്തിയായി വരുന്ന സമാനതകളില്ലാത്ത സ്വപ്ന നിർമിതി 125 ഏക്കറിൽ ഒരുങ്ങുന്ന മർകസ് നോളജ് സിറ്റിയുടെ ഭാഗമായി ടാലൻമാർക്ക് ആണ് നിർമിക്കുന്നത്.

ഫെഡറൽ നാഷനൽ കൗൺസിൽ മുൻ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ശൈഖ് സലാം ബിൻ മുഹമ്മദ് അൽ റഖാദ്, ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് നോളജ് സിറ്റി ചെയർമാനുമായ ശൈഖ് അബൂബക്കർ അഹ്‌മദ്, ഉതൈത ഹോൾഡിംഗ്സ് ചെയർമാൻ ഉതൈബ അൽ ഉതൈബ, യു എ ഇ എഴുത്തുകാരനും കവിയുമായ അഹ്‌മദ് ഇബ്രാഹീം അൽഹമ്മാദി, ഔഖാഫ് മുൻ ഡയറക്ടർ ഡോ. സൈഫ് അൽജാബിർ, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽബുഖാരി, കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയരക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി, പേരോട് അബ്ദ്റഹ്‌മാൻ സഖാഫി, മർകസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസലാം, ടാലൻമാർക് ഡവലപേഴ്‌സ് ഡയറക്ടർമാരായ ഹബീബ് റഹ്‌മാൻ, ഹിബത്തുല്ല, മുഹമ്മദ് ഷക്കീൽ സംയുക്തമായാണ് സാംസ്‌കാരിക കേന്ദ്രത്തെക്കുറിച്ചുള്ള പ്രഖ്യാപന കർമം നിർവഹിച്ചത്.

Latest