Connect with us

Kerala

കേരളത്തില്‍ എല്‍ ഡി എഫിന് ഉജ്ജ്വല വിജയമെന്ന് സി പി എം സെക്രട്ടേറിയറ്റ്

Published

|

Last Updated

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിംഗ് മുന്നണിക്ക് അനുകൂലമെന്നും സംസ്ഥാനത്ത് എല്‍ ഡി എഫ് മികച്ച വിജയം നേടുമെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായത് എല്‍ ഡി എഫിന് അനുകൂലമാണ്. മലപ്പുറം, വയനാട് ഒഴികെയുള്ള മണ്ഡലങ്ങളില്‍ ജയിക്കുമെന്നും സെക്രട്ടേറിയറ്റ് യോഗത്തിന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

എല്ലായിടത്തും യു ഡി എഫിന് ബി ജെ പി വോട്ട്മറിച്ചു. അഞ്ച് മണ്ഡലങ്ങളില്‍ കാര്യമായി വോട്ട് മറിച്ചു. ബി ജെ പി വോട്ട് മറിഞ്ഞാലും എല്‍ ഡി എഫിന് ജയിക്കാനാകും. ഭൂരിപക്ഷ വോട്ടുകള്‍ മൂന്നായി വിഭജിക്കപ്പെട്ടു. പോളിംഗ് ശതമാനം വര്‍ധിച്ചത് അനുകൂലമാകും. ബി ജെ പിക്ക് 2014നേക്കാള്‍ വോട്ട് ഷെയര്‍ വര്‍ധിക്കും. എന്നാല്‍ ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും കോടിയേരി പറഞ്ഞു.

രാഹുലിന്റെ സാന്നിധ്യം വയനാട്ടിന് പുറത്തേക്ക് ഒന്നും ഉണ്ടായിട്ടില്ല. ശബരിമല ചര്‍ച്ച ചെയ്യേണ്ടെന്ന നിലപാട് ഇടതുമുന്നണി്ക്കുണ്ടായിരുന്നില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Latest