Connect with us

Ongoing News

കോൺഗ്രസിനേക്കാൾ സ്ഥാനാർഥികൾ ബി ജെ പിക്ക്

Published

|

Last Updated

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലാദ്യമായി കോൺഗ്രസിനേക്കാൾ കൂടുതൽ സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തി ബി ജെ പി. 545 അംഗ ലോക്‌സഭയിലേക്ക് 437 ബി ജെ പി സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. പാർട്ടി രൂപവത്കരിച്ച ശേഷം ഇതാദ്യമായാണ് ഇത്രയും സ്ഥാനാർഥികൾ ബി ജെ പി ടിക്കറ്റിൽ മത്സരിക്കുന്നത്. കോൺഗ്രസ് ഇതുവരെ 423 സീറ്റുകളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. കൂടുതൽ ഇടങ്ങളിൽ സഖ്യകക്ഷികളുമായി ചേർന്നാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതാണ് സ്ഥാനാർഥികളുടെ എണ്ണത്തിൽ കുറവ് വരാൻ കാരണം. അതേസമയം, ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും ബി ജെ പി ആരുമായും സഖ്യമില്ല. ഇവിടെ 42 സീറ്റിലും ബി ജെ പി മത്സരിക്കുന്നുണ്ട്.

2009 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി 433 ഉം കോൺഗ്രസ് 440 മണ്ഡലങ്ങളിലുമാണ് മത്സരിച്ചത്. ഈ തിരഞ്ഞെടുപ്പിൽ ബി ജെ പി ക്ക് 116 സീറ്റുകളും കോൺഗ്രസിന് 206 സീറ്റുകളും ലഭിച്ചു. 2014ൽ ബി ജെ പി 428 ഉം കോൺഗ്രസ് 464 സീറ്റുകളിലും മത്സരിച്ചു. ഇന്നാൽ, ഇത്തവണ ബി ജെ പി 282 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് വെറും 44 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയും കോൺഗ്രസും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികളെ മത്സരിപ്പിച്ചത് മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയാണ്. 503 പേർ. എന്നാൽ ഉത്തർ പ്രദേശിൽ മാത്രം കാര്യമായ വേരോട്ടമുള്ള ബി എസ് പിക്ക് ഒരു സീറ്റ് പോലും നേടാനായിരുന്നില്ല. 2009ൽ 500 മണ്ഡലങ്ങളിൽ ബി എസ് പി മത്സരിച്ചിരുന്നു.

Latest