Connect with us

Ongoing News

എന്‍ ഡി എ ഐക്യം ഉറപ്പുവരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ പത്രിക സമര്‍പ്പിച്ചു

Published

|

Last Updated

വാരണാസി: പ്രവര്‍ത്തകരുടെ ആരവം ഏറ്റുവാങ്ങി, കേന്ദ്രമന്ത്രിമാരെയും മുതിര്‍ന്ന എന്‍ ഡി എ നേതാക്കളുടെയും സാന്നിധ്യം ഉറപ്പുവരുത്തി വലിയ ആഘോഷത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ഉച്ചക്ക് 12 മണിയോടെ വാരണാസി ജില്ലാ കലക്ട
ര്‍ക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ജില്ലാ റൈഫിള്‍ ക്ലബിലാണ് പത്രികാ സമര്‍പ്പണത്തിന് സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്.

ചൗക്കിദാര്‍ പ്രയോഗത്തിന്റെ തുടര്‍ച്ചയെന്നോണം പ്രധാനമന്ത്രിയുടെ നാമനിര്‍ദ്ദേശപത്രികയില്‍ പേരു നിര്‍ദ്ദേശിച്ച് സെക്യൂരിറ്റി ജീവനക്കാരനായ രാം ശങ്കര്‍ പട്ടേല്‍ ആണ് ഒപ്പുവച്ചത്. അധ്യാപിക നന്ദിത ശാസ്ത്രി, ദളിത് നേതാവ് ജഗദീഷ് ചൗധരി, ബി ജെ പി പ്രവര്‍ത്തകന്‍ സുഭാഷ് ഗുപ്ത എന്നിവരാണ് പത്രികയില്‍ പേരു നിര്‍ദ്ദേശിച്ചത്.
രാവിലെ ാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ മോദി വാരണാസിയിലെ ബി ജെ പി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പത്രിക സമര്‍പ്പണത്തിനായി പുറപ്പെട്ടത്.

എന്‍ ഡി എ നേതാക്കളായ നിതീഷ് കുമാര്‍, രാം വിലാസ് പാസ്വാന്‍, പനീര്‍ ശെല്‍വം, ഉദ്ദവ് താക്കറെ, കേന്ദ്രമന്ത്രിമാര്‍, ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ നേരത്തെ കലക്ടറേറ്റിലെത്തി മോദിയെ കാത്തിരുന്നു. എന്‍ ഡി എയുടെ എക്യപ്രകടനം എന്ന നിലയില്‍ പത്രികാ സമര്‍പ്പണത്തെ മാറ്റിയെടുക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞു.

ഇന്നലെ വാരണാസിയില്‍ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി റോഡ് ഷോ നടത്തിയ മോദി ഇന്നും സമാനമായ ഒരു രീതിയിലാണ് പത്രിക സമര്‍പ്പണത്തിന് പോയത്. വഴിയിലുടനീളം ബി ജെ പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചും പൂക്കല്‍ വിതറിയും മോദിയെ യാത്രയാക്കി. പത്രിക സമര്‍പ്പണത്തിന് ശേഷം പുറത്തിറങ്ങിയ മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.

വാരണാസിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ മോദിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുമെന്നാണ് റിപ്പോര്‍ട്ട്. മികച്ച എതിരാളി മോദിക്ക് ഇല്ലെന്നതാണ് പ്രധാനം. മോദിക്കെതിരെ ഒരു പോതുസ്ഥാനാര്‍ഥിയെ നിര്‍ത്തി യോജിച്ച പോരാട്ടം നടത്താന്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് ആയിട്ടില്ല. പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മോദിക്ക് എതിരാളിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എസ് പി- ബി എസ് പി സഖ്യം സ്വന്തം നിലക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെ ഈ നീക്കത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറി. കൂടാതെ വാരണാസിയില്‍ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ദുര്‍ഭലമാണ്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്താണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെത്തിയത്. ഈ സാഹചര്യത്തില്‍ പ്രിയങ്കയെ വെറുതെ വാരണാസിയിലേക്ക് എറിഞ്ഞ് കൊടുക്കേണ്ടെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ തവണ മത്സരിച്ച അജയ് റായ് തന്നെയാണ് വീണ്ടും മോദിക്കെതിരെ കോണ്‍ഗ്രസ് ഇറക്കിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണ 750000 വോട്ട് മാത്രമാണ് അദ്ദേഹത്തിന് നടാനായത്. കഴിഞ്ഞ തവണ അരവിന്ദ് കെജ്രിവാള്‍ സ്വതന്ത്രനായി രംഗത്തിറങ്ങിയുണ്ടാക്കിയ മത്സര പ്രതീതിപോലും അജയ് റായ്ക്കുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.