Connect with us

Saudi Arabia

ഐ സി എഫ് പ്രവാസി സഭ ഇന്ന്

Published

|

Last Updated

മക്ക: പുതിയ കാലത്തെ വെല്ലുവിളികളിൽ സമൂഹത്തെ ഉയർത്തെഴുന്നേൽക്കാൻ പര്യാപ്തമാകുന്നതിന്നായി ഐ സി എഫ് യൂനിറ്റ് തലത്തിൽ ഇന്ന് പ്രവാസി സഭ സംഘടിപ്പിക്കും. പുതിയ വർത്തമാനങ്ങളിൽ പ്രവാസത്തിനും ആധിയുണ്ട് എന്നതാണ് പരിപാടികളുടെ പ്രമേയം. രാഷ്ട്രീയം, ആരോഗ്യം എന്നീ വിഷയങ്ങളിൽ ആയിരത്തോളം കേന്ദ്രങ്ങളിലായി നടന്ന സമഗ്ര ചർച്ചകൾക്കും പഠനങ്ങൾക്കും സമാപനമായാണ് പ്രവാസി സഭ നടക്കുന്നത്
മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നമ്മുടെ രാജ്യത്ത് നിന്ന് ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്ന വാർത്തകൾ അശുഭ സൂചനകളാണ്. ഇന്ത്യയുടെ പ്രത്യേകതയായ മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങളെ തകർക്കുകയും അസഹിഷ്ണുതയുടെയും ഫാസിസത്തിന്റെയും ഭീതിപ്പെടുത്തുന്ന ശബ്ദങ്ങൾ ഉയർന്നുവരികയും ചെയ്യുന്ന കാലഘട്ടത്തിൽ വർഗീയ രാഷ്ട്രീയത്തെക്കുറിച്ചുള്ള ഗഹനമായ പഠനങ്ങൾക്കും സംവാദങ്ങൾക്കും പ്രവാസി സഭയുടെ അനുബന്ധമായി നടന്ന പരിപാടികൾ സാക്ഷിയായി.

ഇരുപത്തൊന്നാം നൂറ്റാണ്ടിലും ആരോഗ്യമേഖലക്ക് വെല്ലുവിളി തീർത്തുകൊണ്ട് ക്യാൻസർ എന്ന മഹാമാരി മുന്നേറുകയാണ്. ക്യാൻസർ കാരണമായുള്ള മരണങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രോഗത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ പഠനവും പ്രതിവിധികളെക്കുറിച്ചുള്ള ബോധ്യവും സമൂഹത്തിന് അനിവാര്യമാണ്. അതനുസരിച്ചുള്ള പാഠങ്ങൾ സമൂഹത്തിന് പകർന്നുനൽകുന്ന ക്യാൻസർ ബോധവത്കരണ പരിപാടികളും പ്രവാസി സഭയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ നടന്നു. പരിപാടികൾ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

നാഷനൽ, പ്രൊവിൻസ്, സെൻട്രൽ, സെക്ടർ ഘടകങ്ങളിൽ അനുബന്ധ പ്രവർത്തനങ്ങൾ നടന്നു. സെൻട്രൽ തലത്തിൽ പ്രബന്ധ, കവിതാ മത്്സരം, പ്രമേയവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ സെമിനാർ തുടങ്ങിയവയും പ്രമേയ സന്ദേശ പ്രചാരണങ്ങളും നടന്നു.

ഹാദിയ അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള കുടുംബ മജ്്ലിസ്, കുട്ടികൾക്ക് ചിത്രരചനാ മത്സരം, വനിതകൾക്ക് പ്രബന്ധ രചനാ മത്സരം, ജനസമ്പർക്കം എന്നിവക്കും ശേഷമാണ് ഇന്ന് പ്രവാസിസഭ ചേരുന്നത്. പ്രമേയവും പ്രാസ്ഥാനിക പഠനവും ചർച്ച ചെയ്യുന്ന വൈവിധ്യമാർന്ന പരിപാടികളാണ് പ്രവാസി സഭയിൽ നടക്കുക.

ഇന്ത്യൻ സമൂഹത്തിന്റെ സവിശേഷമായ വിശ്വപൗരത്വ ബോധത്തിലൂടെ ഉയർന്നുവന്ന പ്രവാസലോകം സമീപ കാലഘട്ടത്തിൽ വെല്ലുവിളികളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പുതിയ സാങ്കേതിക വിദ്യയുടെ ഉയർച്ചയും സ്വദേശിവത്കരണവും പ്രവാസത്തിന്റെ നിലനിൽപ്പ് ചോദ്യം ചെയ്യുമ്പോൾ ബദലുകൾ അന്വേഷിക്കാനുള്ള വേദിയാവും പ്രവാസി സഭ. കുടിയേറിയവരുടെ അറിവും അനുഭവ സമ്പത്തും നാടിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തുന്ന രീതിയിൽ പദ്ധതികൾ രൂപപ്പെടേണ്ടതിനെക്കുറിച്ചും സഭ ചർച്ചചെയ്യും. വിവിധ മേഖലയിൽ മികച്ച പ്രകടനം നടത്തിയ പ്രമുഖരെയും വിദ്യാർഥികളെയും മറ്റും സഭയിൽ ആദരിക്കും. ക്യാൻസർ ബോധവത്കരണത്തിന്റെ ഭാഗമായി അവബോധ സംഗമങ്ങൾ, ലഘുലേഖ വിതരണം, കൊളാഷ് പ്രദർശനം, ഡോക്യുമെന്ററി, പോസ്റ്റർ പ്രദർശനം നടക്കും.

---- facebook comment plugin here -----

Latest