Connect with us

National

പി എം മോദി റിലീസിംഗ് തടഞ്ഞത് സുപ്രീംകോടതി ശരിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന “പി എം മോദി” സിനിമക്ക് വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ പ്രദര്‍ശനാനുമതി നിഷേധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ്ടാണ് തിരഞ്ഞെടുപ്പ് കഴിയുന്ന അടുത്തമാസം 19വരെ സിനിമ റിലീസ് ചെയ്യേണ്ടെന്ന് സുപ്രീം കോടതി പറഞ്ഞത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ സീല്‍ വച്ച കവറില്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കേസ് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമായ “പി എം നരേന്ദ്ര മോദി” എന്ന സിനിമയുടെ പ്രദര്‍ശനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാവുമോ എന്നത് സംബന്ധിച്ച റിപ്പോര്‍ട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.

സിനിമക്ക് നേരത്തെ മ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്ക് ചോദ്യം ചെയ്ത് നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജി പരിശോധിച്ച സുപ്രീം കോടതി സിനിമ കണ്ട് ചട്ടലംഘനം ഉണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് സിനിമ കണ്ട ശേഷമുള്ള അഭിപ്രായമാണ് കമ്മീഷന്‍ കോടതിയെ അറിയിച്ചത്.

Latest