Connect with us

Kerala

തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍

Published

|

Last Updated

തിരുവനന്തപുരം: തീരപ്രദേശങ്ങളില്‍ ഒരുമാസത്തെ സൗജന്യ റേഷന്‍ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനം. കടല്‍ക്ഷോഭം കണക്കിലെടുത്താണ് തീരുമാനം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ പദ്ധതി നടപ്പാക്കാനും യോഗം തീരുമാനിച്ചു.
ചിമേനി ജയിലിലുള്ള നാല് തടവുകാരെ മോചിപ്പിക്കാനുള്ള ശിപാര്‍ശക്കും മന്ത്രിസഭ അംഗീകാരം നല്‍കി. സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ പദ്ധതിക്കും അംഗീകാരം നല്‍കി. റിലയന്‍സിനാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ പദ്ധതിക്കുള്ള കരാര്‍ നല്‍കിയിരിക്കുന്നത്.

Latest