Connect with us

Ongoing News

നരേന്ദ്ര മോദിയുടെ പത്രിക സമര്‍പ്പണം ഇന്ന്: എന്‍ ഡി എ നേതാക്കള്‍ സംബന്ധിക്കും

Published

|

Last Updated

വാരണാസി: വാരണാസിയില്‍ രണ്ടാം ഊഴം ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രമുഖ എന്‍ ഡി എ നേതാക്കള്‍ക്കൊപ്പം കലക്ടറേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ കാല ഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ പ്രധാനമന്ത്രി മണ്ഡലത്തിലെ ബി ജെ പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്. 12 മണിക്ക് ശേഷമാകും അദ്ദേഹം പത്രികാ സമര്‍പ്പണത്തിന് പോകുക. എന്‍ ഡി എ നേതാക്കളായ നിതീഷ് കുമാര്‍, രാം വിലാസ് പാസ്വാന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് മൂന്ന് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കും. ബിഹാര്‍, ഒഡീഷ, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് രാഹുലിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍.

Latest