Connect with us

International

ലങ്കയില്‍ ഭീകരാക്രണത്തിന് പിന്നിലുള്ളവരുടെ ഫോട്ടോ സര്‍ക്കാര്‍ പുറത്തുവിട്ടു

Published

|

Last Updated

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ രക്തത്തില്‍ മുക്കിയ ചാവേര്‍ സ്‌ഫോടന പരമ്പരക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് സംശയിക്കുന്ന ആറ് പേരുടെ ചിത്രം സര്‍ക്കാര്‍ പുറത്തുവിട്ടു. മൂന്ന് സ്ത്രീകളുടയും മൂന്ന് പുരുഷന്‍മാരുടെയും ചിത്രങ്ങളാണ് പേരുവിവരം സഹിതം പുറത്തുവിട്ടിരിക്കുന്നത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കണമെന്ന സന്ദേശത്തോടെയാണ് ഫോട്ടോകള്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയത്.
അതിനിടെ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത് 253 പേരാണെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നേരത്തെ 353 പേര്‍ മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ുകള്‍. മൃതദേഹങ്ങള്‍ പരിശോധിച്ചപ്പോഴുണ്ടായ പിഴവ് മൂലമാണ് മരണ സഖ്യ ആദ്യം തെറ്റായി നല്‍കിയതെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. മൂന്ന് ക്രൈസ്തവ ദേവാലയങ്ങളിലും ഒരു ഹോട്ടലിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്. ഇതില്‍ പരുക്കേറ്റ് അഞ്ഞൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

---- facebook comment plugin here -----

Latest