Connect with us

International

ഭീകരവാദത്തിനെതിരെ പാക്കിസ്ഥാന്റേയും സഹായം തേടുമെന്ന് ശ്രീലങ്ക

Published

|

Last Updated

ന്യൂഡല്‍ഹി: ഭീകരവാദത്തെ ഉന്‍മൂലനം ചെയ്യപന്നതിന് വേണ്ടിവന്നാല്‍ പാക്കിസ്ഥാന്റേയും സഹായം തേടുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വികമസിംഗെ. ശ്രീലങ്കക്ക് വലിയ പിന്തുണ നല്‍കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. ഭീകരവാദികളെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനും അവശ്യമെങ്കില്‍ അവരുടെ സഹായം തേടും. ഭീകരാക്രമണത്തിന് പിന്നിലെ വിദേശബന്ധത്തെകുറിച്ച് അന്വേഷിക്കുമ്പോള്‍ ഒരു പ്രത്യേക രാജ്യം ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതിനായി തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വിക്രമസിംഗെയുടെ പരാമര്‍ശം.

രാജ്യത്ത് ആഗോളതീവ്രവാദികള്‍ പ്രചരിക്കുന്നത് തടയാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഇത് ആദ്യമായാണ് ആഗോള തീവ്രവാദികള്‍ ശ്രീലങ്കയില്‍ സംഘട്ടനം നടത്തുന്നതെന്നും റെനില്‍ വിക്രമസിംഗെ പറഞ്ഞു.

¨

Latest