Connect with us

National

ചീഫ് ജസ്റ്റിസിനെതിരായ പരാതി: എന്‍ വി രമണക്കു പകരം ഇന്ദു മല്‍ഹോത്ര അന്വേഷണ സമിതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്നതിന് നിയോഗിച്ച സമിതി ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ കൂടി ചേര്‍ത്ത് പുനസ്സംഘടിപ്പിച്ചു. ജസ്റ്റിസ് എന്‍ വി രമണ സമിതിയില്‍ നിന്ന് പിന്മാറിയ സാഹചര്യത്തിലാണിത്. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി സമിതിയിലെ മറ്റൊരു വനിതാ അംഗമാണ്.

ചീഫ് ജസ്റ്റിസിനെതിരെ പരാതി നല്‍കിയ പരമോന്നത കോടതിയിലെ മുന്‍ ജീവനക്കാരി എതിര്‍പ്പു പ്രകടിപ്പിച്ചതോടെയാണ് ജസ്റ്റിസ് രമണ മൂന്നംഗ സമിതിയില്‍ നിന്ന് പിന്മാറിയത്. അദ്ദേഹത്തെ ഉള്‍പ്പെടുത്തിയതില്‍ എതിര്‍പ്പ് രേഖപ്പെടുത്തി അന്വേഷണ സമിതിക്ക് പരാതിക്കാരി ബുധനാഴ്ച കത്തെഴുതിയിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കുടുംബ സുഹൃത്താണ് ജസ്റ്റിസ് രമണ എന്നതാണ് ഇതിനു കാരണമായി കത്തില്‍ സൂചിപ്പിച്ചിരുന്നത്. ജസ്റ്റിസ് എസ് എ ബോബ്ഡെയാണ് അന്വേഷണ സമിതിയുടെ തലവന്‍.

Latest