Connect with us

International

ഐ എസ് എസ് എഫ് ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ്: മിക്‌സഡ് ഇനത്തില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം

Published

|

Last Updated

ഐ എസ് എസ് എഫ് ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മിക്‌സഡ് ടീം ഇനത്തിലെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണം കൊയ്ത ഇന്ത്യയുടെ മനു ബേക്കര്‍-സൗരഭ് ചൗധരി ജോഡി

ബീജിംഗ്: അന്താരാഷ്ട്ര ഷൂട്ടിംഗ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ 2019 (ഐ എസ് എസ് എഫ്) ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം ദിനം ഇന്ത്യക്ക് ഇരട്ട സ്വര്‍ണം. മിക്‌സഡ് ടീം ഇനത്തിലെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ബേക്കര്‍-സൗരഭ് ചൗധരി ജോഡിയും എയര്‍ റൈഫിളില്‍ ദിവ്യാന്‍ഷ് പന്‍വാര്‍-അന്‍ജും മൗദ്ഗില്‍ ജോഡിയുമാണ് സ്വര്‍ണം കൊയ്ത് രാജ്യത്തിന്റെ അഭിമാന താരങ്ങളായത്. മനു ബേക്കര്‍-സൗരഭ് ചൗധരി ജോഡി നേടിയത് ഈ ലോകകപ്പിലെ തങ്ങളുടെ രണ്ടാമത്തെ സ്വര്‍ണമാണ്.

സ്വര്‍ണത്തിനായുള്ള പോരാട്ടത്തില്‍ ചൈനയുടെ മുന്‍ ഒളിംപിക് ചാമ്പ്യനായ പാംഗ് വീ, മുന്‍ ലോകകപ്പ് ഫൈനലിസ്റ്റായ  ജിയാംഗ് റാന്‍ഗ്‌സിന്‍ ജോഡിയെ മനുവും സൗരഭും ചേര്‍ന്ന് 16-6 എന്ന സ്‌കോറിന് തകര്‍ത്തപ്പോള്‍ ചൈനയുടെ തന്നെ പ്രബലരായ ലിയു റുക്‌സ്വാന്‍-യാംഗ് ഹാറോന്‍ ജോഡിയെ അന്‍ജുമും ദിവ്യാന്‍ശും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നു (സ്‌കോര്‍: 17-15).