Connect with us

National

ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

Published

|

Last Updated

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് എ കെ പട്‌നായിക്കിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താനാണ് ഉത്തരവ്. ജസ്റ്റിസ് അരുണ്‍മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഉത്തരവിട്ടത്. അന്വേഷണ റിപ്പോര്‍ട്ട് സീല്‍വെച്ച കവറില്‍ നല്‍കണം. റിപ്പോര്‍ട്ട് ലഭിച്ച ശഷം കേസ് വീണ്ടും പരിഗണിക്കുമെന്നും ഉത്തരവിലുണ്ട്. സി ബി ഐ, ഐ ബി, ഡല്‍ഹി പോലീസ് എന്നിവര്‍ അന്വേഷണത്തിനായി പട്‌നായ്ക്കിനെ സഹായിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ജുഡീഷ്യറിക്കെതിരായി ആക്രമണം നടത്തുന്ന സമ്പന്നരായ ഉന്നതന്മാര്‍ തീ കൊണ്ട് കളിക്കുകയാണെന്നും അവര്‍ ഇത് അവസാനിപ്പിച്ചേ മതിയാകൂവെന്നും രാവിലെ സുപ്രീം കോടതി പറഞ്ഞിരുന്നു. ജുഡീഷ്യറിയെ നിയന്ത്രിക്കാമെന്നാണ് അവര്‍ ഭാവിക്കുന്നതെങ്കില്‍ അത് നടക്കില്ലെന്നും ഈ തീക്കളിയില്‍ അവരുടെ വിരലുകള്‍ വെന്തുരുകുകയേ ചെയ്യൂവെന്നും കോടതി ഓര്‍മിപ്പിച്ചു. ലെംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ  ഗൂഢാലോചന കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ രൂക്ഷമായ പ്രതികരണം.

---- facebook comment plugin here -----

Latest