Connect with us

National

ഗോമൂത്രം കുടിച്ച് ക്യാന്‍സര്‍ മാറ്റിയ പ്രഗ്യാ സിംഗ് ആരോഗ്യമന്ത്രിയാക്കാന്‍ പറ്റിയ സ്ഥാനാര്‍ഥി: ഉവൈസി

Published

|

Last Updated

ഹൈദരാബാദ്: ഗോമൂത്രം കുടിച്ച് ക്യാന്‍സര്‍ അകറ്റിയെന്ന മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയും ഭോപാലിലെ ബി ജെ പി സ്ഥാനാര്‍ഥിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിനെ പരിഹസിച്ച് മജ്‌ലിസ് നേതാവും എം പിയുമായ അസദുദ്ദീന്‍ ഉവൈസി.
ബി ജെ പിക്ക് ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ പറ്റിയ ഒരു സ്ഥാനാര്‍ത്ഥിയെ ലഭിച്ചിരിക്കുന്നുവെന്നും സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പ് കൂടി ധൈര്യമായി പ്രജ്ഞ സിങ് ഠാക്കൂറിനെ എല്‍പ്പിക്കാമെന്നുമായിരുന്നു ഉവൈസിയുടെ പരിഹാസം.

ബി ജെ പി അവരുടെ ആരോഗ്യമന്ത്രാലയത്തിലേക്കുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്തിയിരിക്കുന്നുവെന്ന് ഉവൈസി ട്വിറ്ററില്‍ പറഞ്ഞു. അഡീഷണല്‍ ചാര്‍ജായി സയന്‍സ് ആന്‍ഡ് ടെക്‌നോളജി കൂടി ഏല്‍പ്പിക്കാമെന്നും. നിര്‍ഭാഗ്യവശാല്‍ മുന്‍ പ്രധാനമന്ത്രിക്ക് അത് കാണാന്‍ അവസരം ലഭിക്കില്ലെന്നും ഉവൈസി ട്വീറ്റ് ചെയ്തു.

ഗോമൂത്രവും മറ്റു പശു ഉത്പന്നങ്ങളും കൂട്ടിച്ചേര്‍ത്ത് കഴിച്ചതാണ് തന്റെ സ്തനാര്‍ബുദം മാറാനുള്ള കാരണമെന്നായിരുന്നു പ്രഗ്യാ സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഞാനൊരു ക്യാന്‍സര്‍ രോഗിയായിരുന്നു. ഗോമൂത്രവും പാഞ്ചഗവ്യ (ചാണകം, ഗോമൂത്രം, പാല്‍, തൈര്, നെയ്യ്) യും ചേര്‍ത്ത ഔഷധം കഴിച്ചാണ് അസുഖം മാറ്റിയത്. ഈ മരുന്ന ശാസ്ത്രീയമാണെന്നും പ്രഗ്യ പറഞ്ഞിരുന്നു.