Connect with us

National

മോദിക്ക് മറുപടിയുമായി മമത: രസഗുള തരാം വോട്ട് ഒന്നും പ്രതീക്ഷിക്കേണ്ട

Published

|

Last Updated

കൊല്‍ക്കത്ത: തനിക്ക് എല്ലാ വര്‍ഷവും മമത ബാനര്‍ജി കുര്‍ത്തയും പലഹാരങ്ങളും അഴച്ചുതരാറുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് മമതയുടെ ആവേശ മറുപടി. പ്രത്യേക അവസരങ്ങളിലെല്ലാം അതിഥികളെ സത്ക്കരിക്കുന്നത് ബംഗാളിന്റെ സംസ്‌കാരമാണ്. അതിഥികള്‍ക്ക് നല്ല രുചിയുള്ള രസഗുളകള്‍ നല്‍കും. സമ്മാനങ്ങള്‍ നല്‍കി സ്വീകരിക്കും. എന്നാല്‍ ഒരു വോട്ട് പോലും നല്‍കില്ലെന്ന് മമത പറഞ്ഞു. ഹുഗ്ലയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മമതയുടെ മറുപടി.
രണ്ട് ദിവസം മുമ്പ് സിനിമാതാരം അക്ഷയ് കുമാറിന് അനുവദിച്ച അഭിമുഖത്തിലാണ് മോദി മമതയുടെ സ്‌നേഹം വിവരിച്ച് വാചാലനായത്.