Connect with us

National

മോദിയുടെ പത്രിക സമര്‍പ്പണം നാളെ. വാരണാസിയില്‍ ഇന്ന് റോഡ് ഷോ

Published

|

Last Updated

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുമ്പായി ഇന്ന് വാരണാസിയില്‍ ബി ജെ പി റോഡ് ഷോ. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് റോഡ് ഷോ. ഏഴ് കിലോമീറ്റര്‍ നഗരം ചുറ്റി ദശാശ്വമേധ ഘട്ടില്‍ അവസാനിക്കും. തുടര്‍ന്ന് ഗംഗ ആരതിയിലും മോദി സംബന്ധിക്കും.

നാളെ 12 മണിക്കാണ് മോദി വാരണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്. ഇത് വലിയ ആഘോഷമാക്കി മാറ്റുന്നതിനായാണ് ഇന്ന് റോഡ് ഷോ നടത്തുന്നത്. നാളെ രാവിലെ കാല ഭൈരവ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് 12 മണിയോടെ പത്രിക സമര്‍പ്പിക്കാനാണ് ബി ജെ പി തീരുമാനം. മോദിയുടെ പത്രിക സമര്‍പ്പണത്തിന് വലിയ വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് റോഡ് ഷോ നടത്തുന്നത്.

മോദിയുടെ റോഡ് ഷോയിലൂടെ കിഴക്കന്‍ യു പിയിലെ ബി ജെ പി പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം നല്‍കാനാകുമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടുന്നത്. വാരണാസിയില്‍ പ്രിയങ്ക ഗാന്ധി മോദിയുടെ എതിരാളിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ബി ജെ പി വലിയ റോഡ് ഷോക്ക് ഒരുങ്ങുന്നത്.

 

Latest