Connect with us

National

കശ്മീരില്‍ സൈന്യവുമായി ഏറ്റുമുട്ടി രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ജമ്മുകശ്മീരില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. അനന്ത് നാഗിലാണ് സൈന്യം ഭീകരരുമായി ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി ജമ്മു കാശ്മീര്‍ പോലീസ് അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫെബ്രുവരി 14 ന് കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം 69 ഭീകരവാദികളെ സൈന്യം വധിച്ചതായി ലെഫ്റ്റ് ജനറല്‍ കെ ജെ എസ് ദില്ലന്‍ അറിയിച്ചു. ഇതില്‍ 21 പേരും ജെയ്‌ഷെ തീവ്രവാദികളാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പറഞ്ഞിരുന്നു.