Connect with us

Kerala

ഫാനി ചുഴലിക്കാറ്റ് ഭീഷണിയില്‍ തമിഴ്‌നാട് തീരം: കേരളത്തിലും കനത്ത കാറ്റിനും മഴക്കും സാധ്യത

Published

|

Last Updated

തിരുവനന്തപുരം: ശ്രീലങ്കയുടെ തെക്കുകിഴക്ക് ഭാഗത്ത് രൂപംകൊള്ളുന്ന ന്യൂനമര്‍ദം തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം. ഫാനി ചുഴലിക്കാറ്റ് എന്നാണ് ഇതിന് നാമകരണം ചെയ്തിരിക്കുന്നത്. ബംഗ്ലാദേശാണ് നാമകരണം നടത്തിയത്. ഓഖി നാമവും ബംഗ്ലാദേശിന്റേതായിരുന്നു. ഫാനി കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും 29, 30 തീയ്യതികളില്‍ സംസ്ഥാനത്ത് വ്യാപകമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്. കേരള തീരങ്ങളില്‍ ഇതിന്റെ അലയൊലികള്‍ ഉണ്ടായേക്കാം. കടല്‍ ക്ഷോഭത്തിന് സാധ്യതയുണ്ട്. രണ്ട് മീറ്ററിലധികം തിരകള്‍ ഉയര്‍ന്നേക്കാം. കടലില്‍ മീന്‍ പിടിക്കാന്‍ പോയവരോട് തിരികെ വരാന്‍ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശിച്ചു.

നാളെ മുതല്‍ ഞായറാഴ്ച വരെ ശക്തമായ കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, തമിഴ്‌നാട് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം. കടല്‍ പ്രക്ഷുബ്ദമോ അതി പ്രക്ഷുബ്ദമോ ആകാന്‍ സാധ്യതയുള്ളതിനാല്‍ ആഴ കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ 26ന് അതിരാവിലെ 12 മണിക്ക് മുമ്പ് തന്നെ ഏറ്റവും അടുത്തുള്ള തീരത്ത് എത്തി ചേരണം.
ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കടല്‍ക്ഷോഭത്തിന് കടല്‍ക്ഷോഭത്തിന് കാരണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ന്യൂനമര്‍ദം രൂപപ്പെടുന്ന വ്യാഴാഴ്ച കാറ്റിന്റെ വേഗത മണിക്കൂറില്‍ 3040 കിലോമീറ്റര്‍ വേഗത്തിലാവും. 28ാം തീയതിയോടെ ഇത് 8090 കിലോമീറ്റര്‍ വേഗം കൈവരിക്കാം. തമിഴ്‌നാട് തീരത്ത് 4050 കിലോമീറ്റര്‍ വേഗത്തിലാകും. 30ന് ന്യൂനമര്‍ദം ചുഴലിക്കാറ്റായി തമിഴ്‌നാട് തീരം കടക്കുമെന്നാണ് കരുതുന്നത്.
അതിനിടെ തിരുവനന്തപുരം തീരത്ത് ഇന്നലെ മുതല്‍ കടലാക്രമണം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. വലിയതുറയില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കടല്‍ കരകയറി തുടങ്ങിയത്. പാലത്തിന് സമീപം 10 ലധികം വീടുകളില്‍ വെള്ളം കയറിയതായി നാട്ടുകാര്‍ പറയുന്നു.

 

Latest