Connect with us

National

അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനത്തിനെന്ന് റിപ്പോര്‍ട്ടുകള്‍; സ്ഥിരീകരിക്കാതെ ബിജെപി

Published

|

Last Updated

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തെ ഭരണത്തിനിടെ ഇതാദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്താ സമ്മേളനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 26ന് വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മോദി മാധ്യമങ്ങളെ കാണുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു . അതേ സമയം ഇക്കാര്യത്തെക്കുറിച്ച് ബിജെപി ഔദ്യോഗിക സ്ഥീരീകണം നടത്തിയിട്ടില്ല.

2014ല്‍ അധികാരമേറ്റ ശേഷം ഇതുവരെ പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയിട്ടില്ല. പ്രധാനമന്ത്രിയായശേഷം മോദി പല മാധ്യമങ്ങള്‍ക്കും അഭിമുഖം നല്‍കിയിരുന്നുവെങ്കിലും ഇതുവരെ മാധ്യമങ്ങളെ ഒരുമിച്ച് കാണാന്‍ തയ്യാറായിരുന്നില്ല. പ്രധാനമന്ത്രിയുടെ ഈ സമീപനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനം നടത്തുമെന്ന സൂചനകള്‍ പുറത്തുവരുന്നത്. അതേ സമയം വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ലഭിക്കുമോയെന്ന കാര്യം വ്യക്തമല്ല.

Latest