Connect with us

Kozhikode

സിറാജ് ക്യാമ്പയിന്‍ പ്രഖ്യാപനം ഇന്ന്‌

Published

|

Last Updated

കോഴിക്കോട്: സിറാജ് പ്രചാരണ ക്യാമ്പയിന്‍ -2019 പ്രഖ്യാപന സമ്മേളനം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് സമസ്ത സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പ്രഖ്യാപനം ഗ്രാന്‍ഡ് മുഫ്തി സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ നിര്‍വഹിക്കും.

സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി സമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ജമലുല്ലൈലി, സയ്യിദ് ത്വാഹാ സഖാഫി, കെ കെ അഹ്മദ് കുട്ടി മുസ്‌ല്യാര്‍, വണ്ടൂര്‍ അബ്ദുര്‍റഹിമാന്‍ ഫൈസി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, സി കെ റാശിദ് ബുഖാരി തുടങ്ങിയവര്‍ സംബന്ധിക്കും.

Latest