Connect with us

Kerala

പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ കണ്ടെത്തിയ സംഭവം: കളമശ്ശേരിയില്‍ റീ പോളിംഗ്

Published

|

Last Updated

കൊച്ചി: പോള്‍ ചെയ്ത വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ മെഷീനില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കളമശ്ശേരിയില്‍ റീ പോളിംഗ് നടത്താന്‍ തീരുമാനം. എറണാകുളത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി രാജീവാണ് തീരുമാനം അറിയിച്ചത്. റീ പോളിംഗ് തീയ്യതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് അറിയിക്കും. കളമശ്ശേരി മണ്ഡലത്തിലെ ബൂത്ത് 83 ല്‍ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ പോള്‍ ചെയ്തതിനേക്കാളും 43 വോട്ടുകള്‍ മെഷീനില്‍ കൂടുതലായി കണ്ടു. അസാധാരണമാണിത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പരാതി നല്‍കിയതോടെ കലക്ടര്‍ സ്ഥലത്തെത്തി വോട്ടിംഗ് യന്ത്രം പ്രത്യേകം സൂക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് വിവിധ പാര്‍ട്ടികളോട് ആലോചിച്ച ശേഷമാണ് റീ പോളിംഗ് നടത്താന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

 

Latest