Connect with us

Kannur

ശുഐബ് വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം

Published

|

Last Updated

കൊച്ചി: കണ്ണൂര്‍ മട്ടന്നൂര്‍ എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശുഐബ് കൊല്ലപ്പെട്ട കേസില്‍ നാല് പ്രതികള്‍ക്ക് ജാമ്യം.. ഒന്നാം പ്രതി ആകാശ് തില്ലങ്കേരി, രണ്ടാം പ്രതി രഞ്ജി രാജ്, മൂന്നാം പ്രതി കെ ജിതിന്‍, നാലാം പ്രതി സി എസ് ദീപ് ചന്ദ് എന്നിവര്‍ക്കാണ് ഒരു ലക്ഷം രൂപയുടെ ബോണ്ട്, മട്ടന്നൂര്‍ പോലീസ്‌
സ്റ്റേഷന്‍ പരിധിയില്‍ കടക്കരുത് തുടങ്ങിയവ വ്യവസ്ഥ പ്രകാരം ജാമ്യം അനുവദിച്ചത്.
2018 ഫെബ്രുവരി 12ന് അര്‍ദ്ധരാത്രി കണ്ണൂര്‍ തെരൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ശഐബിനെ അക്രമിസംഘം വെട്ടിക്കൊന്നത്.

ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു കൊല. കേസില്‍ പ്രതികളായ ആകാശ് തില്ലങ്കേരിയെയും ദീപ് ചന്ദിനെയും സി പി എം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Latest