Connect with us

Ongoing News

പച്ചക്കൊടി നിരോധിക്കണമെന്ന് ഗിരിരാജ് സിംഗ്

Published

|

Last Updated

ബെഗുസറായ്: ഇന്ത്യയിൽ പച്ചക്കൊടി നിരോധിക്കാൻ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ ഗിരിരാജ് സിംഗ്. പച്ചക്കൊടി വിദ്വേഷത്തിന്റെ നിറമാണെന്നും മതത്തിന്റെയും രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമായി ഈ കൊടി ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തണമെന്നുമാണ് ഗിരിരാജിന്റെ വിവാദ പ്രസ്താവന. പി ടി എക്ക് നൽകിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്നതിന്റെ ഭാഗമായാണ് രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതെന്നും നിർദേശപത്രിക സമർപ്പിക്കുമ്പോൾ തന്നെ അദ്ദേഹം ഇന്ത്യക്കാരനാണോ പാകിസ്ഥാനിയാണോ എന്ന് സംശയം ജനിപ്പിക്കുന്ന രീതിയിയുണ്ടായതായും ഗിരിരാജ് പറഞ്ഞു.

Latest