Connect with us

Ongoing News

ഗോ മൂത്രം കുടിച്ച് ക്യാൻസർ മാറിയെന്ന് പ്രജ്ഞാ സിംഗ്

Published

|

Last Updated

ഭോപ്പാൽ: ഗോ മൂത്രം കുടിച്ചാണ് തന്റെ സ്തനാർബുദം മാറിയതെന്ന് ഭോപ്പാൽ ലോക്‌സഭാ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർഥിയും മലേഗാവ് സ്‌ഫോടനകേസിലെ പ്രതിയുമായ പ്രജ്ഞാ സിംഗ് ഠാക്കൂർ. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രജ്ഞ. ഗോവധവുമായും മറ്റും ഉയർന്ന രാഷ്ട്രീയ വിവാദങ്ങളെ കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് പ്രഗ്യാ ഇക്കാര്യം വ്യക്തമാക്കിയത്. പല സ്ഥലങ്ങളിലും പശുക്കളെ പരിഗണിക്കുന്ന രീതി കാണുമ്പോൾ സങ്കടം അടക്കാനാകാറില്ലെന്നും പശുവിനെ വളർത്തുന്നത് പുണ്യമാണെന്നുമായിരുന്നു പ്രജ്ഞയുടെ പ്രതികരണം.

പശുവും പശു ഉത്പന്നങ്ങളും എങ്ങനെ നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കുന്നുവെന്നും പ്രഗ്യാ വിശദമാക്കി. ഗോ മൂത്രം കുടിക്കുന്നത് ക്യാൻസറിനെ ഇല്ലാതാക്കാൻ സഹായിക്കുമെന്നു0 പ്രഗ്യാ സിംഗ് വ്യക്തമാക്കി.

2008ൽ നടന്ന മാലേഗാവ് സ്‌ഫോടനത്തിലെ പ്രധാന പ്രതികളിൽ ഒരാളായ പ്രഗ്യാ ക്യാൻസറിനെ അതിജീവിച്ച വ്യക്തി കൂടിയാണ്. പഞ്ചഗവ്യയും ഗോ മൂത്രവും
ഉപയോഗിച്ചത് കാരണമാണ് തൻറെ ക്യാൻസർ വേഗം മാറിയതെന്നാണ് പ്രഗ്യാ പറയുന്നത്.

പരമ്പരാഗത ഹിന്ദു ആചാരപ്രകാരം ചാണകം, ഗോ മൂത്രം, പാൽ, തൈര്, നെയ്യ് എന്നിവ ചേർത്ത് നിർമ്മിക്കുന്ന ഔഷധമാണ് പഞ്ചഗവ്യ. ഈ മരുന്ന് ശാസ്ത്രീയമാണെന്നും താൻ അതിൻറെ ജീവിക്കുന്ന ഉദാഹരണമാണെന്നും പ്രഗ്യാസിംഗ് പറഞ്ഞു.

ഗോമാതാവിൻറെ പുറകുവശത്ത് നിന്ന് അതിൻറെ കഴുത്ത് വരെ തടവിക്കൊടുത്താൽ അതിന് സന്തോഷമാകുമെന്നും എല്ലാ ദിവസവും ചെയ്താൽ ആളുകളുടെ രക്തസമ്മർദ്ദം നിയന്ത്രിക്കനാകുമെന്നും പ്രഗ്യാ സിംഗ് പറയുന്നു.

---- facebook comment plugin here -----

Latest