Connect with us

Ongoing News

ചെയ്ത വോട്ട് ഒമ്പത്; ബി ജെ പിക്ക് കിട്ടിയത് 17!

Published

|

Last Updated

പനാജി: മോക്ക് വോട്ടിംഗിനിടെ ഒമ്പത് വോട്ടുകൾ ചെയ്തിടത്ത് ബി ജെ പിക്ക് ലഭിച്ചത് 17 വോട്ട്. ഗോവയിലെ പനാജിയിലാണ് ഗുരുതരമായ വീഴ്ച സംഭവിച്ചത്. ആറ് സ്ഥാനാർഥികൾക്കും ഒമ്പത് വീതം വോട്ടുകളാണ് മോക്ക് വോട്ടിംഗിൽ അനുവദിച്ചത്. എന്നാൽ വോട്ട് എണ്ണി നോക്കിയപ്പോൾ ബി ജെ പിക്ക് 17, കോൺഗ്രസിന് ഒമ്പത്, ആം ആദ്മി പാർട്ടിക്ക് എട്ട്, സ്വതന്ത്ര സ്ഥാനാർഥിക്ക് ഒന്ന് എന്ന നിലയിലായിരുന്നു വോട്ടുകൾ. ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്നും ബി ജെ പിയുടെയും ഉദ്യോഗസ്ഥരുടെയും ഒത്തുകളിയാണിതെന്നും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ ചന്ദ്രകാന്ത് കവേൽക്കർ വ്യക്തമാക്കി. വോട്ടുകൾ മുഴുവനും ബി ജെ പിക്ക് ലഭിക്കുന്നതിലേക്ക് നീങ്ങിയേക്കാവുന്ന ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്ന് ആം ആദ്മി നേതാവ് എൽവിസ് ഗോമസ് ട്വീറ്റ് ചെയ്തു. നാണം കെട്ട തിരഞ്ഞെടുപ്പ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംഭവത്തെ കുറിച്ച് പരാതി നൽകുമെന്നും അനുയോജ്യമായ നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് കരുതുന്നതെന്നും പ്രതിപക്ഷ പാർട്ടികളുടെ നേതാക്കാൾ പറഞ്ഞു.

Latest