Connect with us

National

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം: സി ബി ഐ, ഇന്റലിജന്‍സ്, പോലീസ് മേധാവികള്‍ ഇന്ന് മൂന്ന് മണിക്ക് സുപ്രീം കോടതിയില്‍ ഹാജരാകണം

Published

|

Last Updated

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗിക ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന അഭിഭാഷകന്റെ ഉയര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥരെ സുപ്രീംകോടതി വിളിച്ച് വരുത്തുന്നു. ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് കോടതിയില്‍ ഹാജരാകാന്‍ സിബിഐ, ഇന്റലിജന്‍സ്, ഡല്‍ഹി പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനയുടെ തെളിവുകള്‍ ഹാജരാക്കാന്‍ അഭിഭാഷകനായ ഉത്സവ് ബെയ്!ന്‍സിനോട് സുപ്രീംകോടതി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് മുദ്ര വച്ച കവറില്‍ തെളിവുകള്‍ ഉത്സവ് ബെയ്!!ന്‍സ് സുപ്രീംകോടതി മുമ്പാകെ തെളിവുകള്‍ കൈമാറി. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, രോഹിന്‍ടണ്‍ നരിമാന്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് നിര്‍ദേശം.

ജെറ്റ് എയര്‍വേയ്!സിന്റെ ഉടമ നരേഷ് ഗോയലും, വാതുവയ്പ്പുകാരനും ഇടനിലക്കാരനുമായ രൊമേശ് ശര്‍മയുമാണ് ഈ ആരോപണമുന്നയിച്ചതെന്നാണ് ഉത്സവ് ബെയ്ന്‍സ് ആരോപിച്ചത്. പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്!സിനെതിരായ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെ അനുകൂല വിധി കിട്ടാനും കടങ്ങള്‍ എഴുതിത്തള്ളാനുമായി നരേഷ് ഗോയല്‍ ചീഫ് ജസ്റ്റിസിന് കോഴ കൊടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു ഉത്സവ് ബെയ്!ന്‍സിന്റെ വെളിപ്പെടുത്തല്‍. ജെറ്റ് എയര്‍വേയ്!സില്‍ ദാവൂദ് ഇബ്രാഹിമിന് നിക്ഷേപമുണ്ടെന്നും, കോഴ കൊടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ ഗതി കെട്ട്, ഇത്തരമൊരു വ്യാജ ആരോപണമുന്നയിക്കുകയായിരുന്നെന്നുമാണ് അഭിഭാഷകന്‍ പറയുന്നത്.

ഇത് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നതാകും നല്ലതെന്ന് കോടതി പരാമര്‍ശം നടത്തിയപ്പോള്‍, സി ബി ഐ ഇപ്പോഴും ഭരണകൂടത്തിന്റെ കയ്യിലെ ഉപകരണമാണെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. കേസില്‍ ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണമെന്നും അഭിഭാഷകര്‍ പറഞ്ഞു.

 

Latest