Connect with us

Kerala

ബൈക്ക് ടിപ്പറിടിച്ച്‌ വീഴ്ത്തി രണ്ട് പേരെ വെട്ടിക്കൊന്നു

Published

|

Last Updated

തൃശൂര്‍: ബൈക്ക് ടിപ്പറിടിച്ച് വീഴ്ത്തിയ ശേഷം രണ്ട് പേരെ വെട്ടിക്കൊന്നു. തൃശൂര്‍ മുണ്ടൂരിലാണ് സംഭവം. മുണ്ടൂര്‍ സ്വദേശി ശ്യാം, മുണ്ടത്തിക്കോട് സ്വദേശി ക്രിസ്‌റ്റോ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പറുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷം ഇരുവരെയും വെട്ടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണെന്ന് സംശയിക്കുന്നതായി പൊപോലീസ് പറഞ്ഞു. കഞ്ചാവ് വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിച്ചതെന്നും പോലീസ് സംശയിക്കുന്നു.

 

---- facebook comment plugin here -----

Latest