Connect with us

International

ഇന്ത്യ മുന്നറിയിപ്പു നല്‍കിയിരുന്നു, നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച പറ്റി: ശ്രീലങ്കന്‍ പ്രധാന മന്ത്രി

Published

|

Last Updated

കൊളംബോ: ചാവേറാക്രമണത്തിന് സാധ്യത ചൂണ്ടിക്കാട്ടി ഇന്ത്യ മുന്നറിയിപ്പു നല്‍കിയിരുന്നതായി ശ്രീലങ്കന്‍ പ്രധാന മന്ത്രി റനില്‍ വിക്രമസിംഗെ. ഇതു സംബന്ധിച്ച ചില രഹസ്യ വിവരങ്ങള്‍ ഇന്ത്യ കൈമാറിയിരുന്നുവെങ്കിലും നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി അദ്ദേഹം എന്‍ ഡി ടി വിയോടു സംസാരിക്കവെ പറഞ്ഞു.

ആക്രമണത്തില്‍ വിദേശത്തെ ഏതെങ്കിലും കേന്ദ്രങ്ങളില്‍ നിന്ന് സഹായം ലഭിച്ചിരുന്നോ എന്നറിയാന്‍ വിദേശ ഏജന്‍സികളുടെ സഹകരണം തേടിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ചൈന, പാക്കിസ്ഥാന്‍ എന്നിവ ഉള്‍പ്പടെ നിരവധി രാഷ്ട്രങ്ങളുമായി അന്വേഷണ സംഘം ബന്ധപ്പെട്ടിട്ടുണ്ടെന്നും വിക്രമസിംഗെ വ്യക്തമാക്കി.

ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ മൂന്നു ക്രിസ്ത്യന്‍ പള്ളികളിലും ടൂറിസ്റ്റ് ഹോട്ടലുകളിലും മറ്റുമായുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മലയാളി ഉള്‍പ്പടെ 321 പേരാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ 500ല്‍ പരമാളുകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തിരുന്നു.

Latest