Connect with us

Kerala

ടെസ്റ്റ് വോട്ടില്‍ പരാജയപ്പെട്ടു; പരാതിപ്പെട്ട വോട്ടര്‍ക്കെതിരെ കേസ്

Published

|

Last Updated

തിരുവനന്തപുരം: ടെസ്റ്റ് വോട്ടില്‍ പരാജയപ്പെട്ട വോട്ടര്‍ക്കെതിരെ കേസ്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151-ാം ബൂത്തിലെ വോട്ടറായ എബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. വോട്ട് ചിഹ്നം മാറി പതിയുന്നുവെന്ന എബിന്റെ പരാതിയെത്തുടര്‍ന്ന് ടെസ്റ്റ് വോട്ട് നടത്തിയിരുന്നു. ഉദ്യോഗസ്ഥരുടേയും പോളിങ് ഏജന്റ്മാരുടേയും സാന്നിധ്യത്തിലായിരുന്നു ടെസ്റ്റ് വോട്ട്.

ടെസ്റ്റ് വോട്ടില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് എബിനെതിരെ കേസെടുത്തത്. അതേ സമയം വോട്ടിങ്ങില്‍ ക്രമക്കേട് ആരോപിക്കുന്നവര്‍ അത് തെളിയിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. ഇവരുടെ പരാതി പ്രിസൈഡിങ് ഓഫീസര്‍ എഴുതി വാങ്ങണം. പരാതി തെറ്റെന്ന് തെളിഞ്ഞാല്‍ പോലീസിലേല്‍പ്പിക്കുമെന്നും തിരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു.

Latest